Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Grammy

ദ​ലൈ​ലാ​മ​യ്ക്കും സ്പില്‍​ബ​ര്‍​ഗി​നും ആദ്യ ഗ്രാമി

ലോ​​​​​സ് ആ​​​​​ഞ്ച​​​​​ല​​​​​സ്: ടി​​​​​​ബ​​​​​​റ്റ​​​​​​ന്‍ ആ​​​​​​ത്മീ​​​​​​യ ഗു​​​​​​രു ദ​​​​​​ലൈ​​​​​​ലാ​​​​​​മ​​​​​​യ്ക്കും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ന്‍ സം​​​​​​വി​​​​​​ധാ​​​​​​യ​​​​​​ക​​​​​​ന്‍ സ്റ്റീ​​​​​​വ​​​​​​ന്‍ സ്പില്‍​ബ​​​​​​ര്‍​ഗി​​​​​​നും ആ​​​​​ദ്യ​​​​​മാ​​​​​യി ഗ്രാ​​​​​മി പു​​​​​ര​​​​​സ്കാ​​​​​രം.

മി​​​​​​ക​​​​​​ച്ച ഓ​​​​​​ഡി​​​​​​യോ ബു​​​​​​ക്ക്, ന​​​​​​രേ​​​​​​ഷ​​​​​​ന്‍, സ്റ്റോ​​​​​​റി ടെ​​​​​​ല്ലിം​​​ഗ് ആ​​​​​​ന്‍​ഡ് റി​​​​​ക്കാ​​​​​​ഡിം​​​ഗ് എ​​​​​​ന്നീ പു​​​​​​ര​​​​​​സ്‌​​​​​​കാ​​​​​​ര​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ദ​​​​​​ലൈ​​​​​​ലാ​​​​​​മ നേ​​​​​​ടി​​​​​​യ​​​​​​ത്. ‘മെ​​​​​​ഡി​​​​​​റ്റേ​​​​​​ഷ​​​​​​ന്‍​സ്: ദ ​​​​​​റി​​​​​​ഫ്ലക്ഷ​​​​​​ന്‍​സ് ഓ​​​​​​ഫ് ഹി​​​​​​സ് ഹോ​​​​​​ളി​​​​​​ന​​​​​​സ് ദ ​​​​​​ദ​​​​​​ലൈ​​​​​​ലാ​​​​​​മ’ എ​​​​​​ന്ന സ്‌​​​​​​പോ​​​​​​ക്ക​​​​​​ണ്‍- വേ​​​​​​ര്‍​ഡ് ആ​​​​​​ല്‍​ബ​​​​​​മാാ​​​ണു പു​​​​​​ര​​​​​​സ്‌​​​​​​കാ​​​​​​രം നേ​​​​​​ടി​​​​​​യ​​​​​​ത്. സ​​​​​​മാ​​​​​​ധാ​​​​​​നം, ക​​​​​​രു​​​​​​ണ, മാ​​​​​​ന​​​​​​വി​​​​​​ക​​​​​​ത​​​​​​യു​​​​​​ടെ ഐ​​​​​​ക്യം എ​​​​​​ന്നി​​​​​​വ​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​ന്‍റെ പ്ര​​​​​​ഭാ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളും ധ്യാ​​​​​​ന​​​​​​ചി​​​​​​ന്ത​​​​​​ക​​​​​​ളു​​​​​​മാ​​​​​​ണ് ആ​​​​​​ല്‍​ബ​​​​​​ത്തി​​​​​ന്‍റെ ഇ​​​​​​തി​​​​​​വൃ​​​​​​ത്തം.

“ഇ​​​​​​തൊ​​​​​​രു വ്യ​​​​​​ക്തി​​​​​​പ​​​​​​ര​​​​​​മാ​​​​​​യ നേ​​​​​​ട്ട​​​​​​മാ​​​​​​യി ഞാ​​​​​​ന്‍ കാ​​​​​​ണു​​​​​​ന്നി​​​​​​ല്ല, മ​​​​​​റി​​​​​​ച്ച് സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​നും പ​​​​​​രി​​​​​​സ്ഥി​​​​​​തി സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​നു​​​​​​മു​​​​​​ള്ള ന​​​​​​മ്മു​​​​​​ടെ കൂ​​​​​​ട്ടാ​​​​​​യ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വത്തി​​​​​​നു​​​​​​ള്ള അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​മാ​​​​​​യാ​​​​​​ണ് കാ​​​​​​ണു​​​​​​ന്ന​​​​​​ത്’’ -ദ​​​​ലൈ​​​​ലാ​​​​മ പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചു. ദ​​​​​​ലൈ​​​​​​ലാ​​​​​​മ​​​​​​യ്ക്ക് വേ​​​​​​ണ്ടി ഗാ​​​​​​യ​​​​​​ക​​​​​​ന്‍ റൂ​​​​​​ഫ​​​​​​സ് വെ​​​​​​യ്ന്റൈ​​​​​​റ്റ് അ​​​​​​വാ​​​​​​ര്‍​ഡ് സ്വീ​​​​​​ക​​​​​​രി​​​​​​ച്ചു.

‘മ്യൂ​​​​​​സി​​​​​​ക് ഫോ​​​​​​ര്‍ ജോ​​​​​​ണ്‍ വി​​​​​​ല്യം​​​​​​സ്’ മി​​​​​​ക​​​​​​ച്ച സം​​​​​​ഗീ​​​​​​ത സി​​​​​​നി​​​​​​മ​​​​​​യ്ക്കു​​​​​​ള്ള പു​​​​​​ര​​​​​​സ്‌​​​​​​കാ​​​​​​രം സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് സ്റ്റീ​​​​​​വ​​​​​​ന്‍ സ്പില്‍​ബ​​​​​​ര്‍​ഗ് ത​​​​​​ന്‍റെ ആ​​​​​​ദ്യ ഗ്രാ​​​​​​മി അ​​​​​​വാ​​​​​​ര്‍​ഡ് നേ​​​​​​ടി​​​​​​യ​​​​​​ത്. ഇ​​​​​​തോ​​​​​​ടെ എ​​​​​​മ്മി, ഗ്രാ​​​​​​മി, ടോ​​​​​​ണി, ഓ​​​​​​സ്‌​​​​​​ക​​​​​​ര്‍ എ​​​​​​ന്നീ പു​​​​​​ര​​​​​​സ്‌​​​​​​കാ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ നേ​​​​​​ടി​ ഇ​​​​​ഗോ​​​​​ട്ട് ക്ല​​​​​ബ്ബി​​​​​ൽ സ്പി​​​​​​ല്‍​ബ​​​​​​ര്‍​ഗ് അം​​​​​ഗ​​​​​മാ​​​​​യി.

കൊ​​​​​​റി​​​​​​യ​​​​​​ന്‍ ബാ​​​​​​ന്‍​ഡാ​​​​​​യ ‘കെ-​​​​​​പോ​​​​​​പ്പ് ഡീ​​​​​​മ​​​​​​ണ്‍ ഹ​​​​​​ണ്ടേ​​​​​​ഴ്‌​​​​​​സി’​​​​​​ലെ ‘ഗോ​​​​​​ള്‍​ഡ​​​​​​ന്‍’ എ​​​​​​ന്ന ഗാ​​​​​​നം മി​​​​​​ക​​​​​​ച്ച ഗാ​​​​​​ന​​​​​​ത്തി​​​​​​നു​​​​​​ള്ള പു​​​​​​ര​​​​​​സ്‌​​​​​​കാ​​​​​​ര​​​​​​വും നേ​​​​​​ടി.

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ന്‍ റാ​​​​​​പ്പ​​​​​​ര്‍ കെ​​​​​​ന്‍​ഡ്രി​​​​​​ക് ലാ​​​​​​മ​​​​​​ര്‍ റാ​​​​​​പ്പ് വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ല്‍ മൂ​​​​​​ന്ന് പു​​​​​​ര​​​​​​സ്‌​​​​​​കാ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി. ഇ​​​​​​തോ​​​​​​ടെ കെ​​​​​​ന്‍​ഡ്രി​​​​​​ക് ലാ​​​​​​മ​​​​​​ര്‍ ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ല്‍ ഗ്രാ​​​​​​മി അ​​​​​​വാ​​​​​​ര്‍​ഡു​​​​​​ക​​​​​​ള്‍ (27 എ​​​​​​ണ്ണം) നേ​​​​​​ടി​​​​​​യ റാ​​​​​​പ്പ​​​​​​റാ​​​​​​യി മാ​​​​​​റി.

Latest News

Up